ഫണ്ട് തട്ടിപ്പ് കള്ളക്കഥ; ഡി.വൈ.എഫ്‌.ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് വി.കെ സനോജ്

തിരുവനന്തപുരത്ത് അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ തിരിമറി നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കമ്മറ്റിക്കോ ജില്ലാ കമ്മിറ്റിക്കോ പരാതി ലഭിച്ചിട്ടില്ല. ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫണ്ട് തട്ടിപ്പ് വിവാദം ചര്‍ച്ചയായത്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെ ആയിരുന്നു ആരോപണം. പി ബിജുവിന്റെ സ്മരണാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റെഡ്‌കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമായിരുന്നു. ഇതിന് വേണ്ടിയാണ് പിരിവ് നടത്തിയത്.

രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് പാളയം ബ്ലോക്ക് കമ്മിറ്റിയില്‍ നിന്ന് പിരിച്ചെടുത്തത്. ഇതില്‍ ആറ് ലക്ഷം രൂപ റെഡ്‌കെയര്‍ സെന്ററനായി ഉപയോഗിച്ചു. എന്നാല്‍ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ലെന്നുമാണ് ആരോപണം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു