പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ ആര്‍ ഐ അക്കൗണ്ടുള്ള തങ്ങളുടെ അംഗങ്ങള്‍ വഴിയാണ് ഈ പണം നാട്ടിലെത്തിക്കുന്നതെന്നും എന്‍ ഐ എ വെളിപ്പടുത്തുന്നു. അറസ്റ്റിലായ 14 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് നീട്ടാന്‍ എന്‍ ഐ എ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഗള്‍ഫില്‍ നിന്ന് പിരിക്കുന്ന പണം എന്‍ ആര്‍ ഐ അക്കൗണ്ടിലൂടെ കേരളത്തിലെത്തിച്ചതിന് ശേഷമാണ് അത് കേരളത്തിലെ നേതാക്കളുടെ കയ്യിലെത്തുക. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകള്‍ രൂപീകരിച്ച് അതിലെ അംഗത്വ ഫീസെന്ന രീതിയിലും വലിയ തോതില്‍ പണപ്പിരിവ് നടത്തിയിരുന്ുന. കുവൈത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്ന പേരില്‍ കുവൈത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഒമാനിലും ഇത്തരത്തിലൊരു നിഴല്‍ സംഘടന പ്രവര്‍ത്തിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
അടുത്ത കാലത്ത് മുളച്ച് പൊന്തിയ ചില ചാരിറ്റിസംഘടനകളിലൂടെയും ഗള്‍ഫില്‍ നിന്നും പണം പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചതായി എന്‍ ഐ എ റിപ്പോര്‍ട്ടിലുണ്ട്. വളരെ പെട്ടെന്ന് തന്നെ കേരളത്തില്‍ നിരവധി സേവന സംഘടകള്‍ രൂപമെടുക്കുയും, കുട്ടികളുടെയും മറ്റും ചികല്‍സ എന്ന പേരില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോടിക്കണക്കിന് രൂപ പിരിക്കുകയും ചെയ്തത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പിരിഞ്ഞു കിട്ടുന്നതും പിന്നെ ആ പണം പല കൈവഴികളിലൂടെ കടന്ന് പോകുന്നതും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ സസൂഷ്മം വീക്ഷി്ച്ചിരുന്നു.
നാട്ടിലുള്ളവര്‍ക്കായി സഹായം എന്ന പേരില്‍ സ്വരൂപിച്ച പണവും നേതാക്കളിലേക്ക് എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സിറിയയില്‍ കാറുകള്‍ തീവ്രവാദികള്‍ക്ക് മറിച്ച് വിറ്റു ലഭിച്ച തുകയും ഇന്ത്യയിലേക്ക് അയച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.