പെരിയാറില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവം: ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി

പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. അതേസമയം കർഷകർക്കുണ്ടായ നഷ്ടം നികത്താനും നീക്കം നടക്കുന്നുണ്ട്. അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു തരത്തിലും മലീകരണം ഉണ്ടാകരുതെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ നടപ്പാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥന് ചുമതല കൊടുക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കില്‍ കര്‍ശന നടപടി. ശാസ്ത്രീയ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും തീരുമാനം. 1998 ശേഷം രസമാലിന്യം അളവ് കുറഞ്ഞു വരുന്നു എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഇതില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്നത് സബ് കളക്ടർ റിപ്പോർട്ട്‌ അനുസരിച്ചു തീരുമാനിക്കും.സബ് കളക്ടർ റിപ്പോർട്ട്‌ അനുസരിച്ചു ആവശ്യമെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്