ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക്‌ കൈമാറാൻ ശ്രമിച്ചു, വി എസ് -പ്രകാശ് കാരാട്ടിനെ കണ്ടു നീക്കം പൊളിച്ചു : ജി ശക്തിധരന്റെ എഫ്ബി പോസ്റ്റ്‌ വീണ്ടും വിവാദം ആകുന്നു

കേരളത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക്‌ കൈമാറാൻ ശ്രമിച്ചുവെന്നും ആ നീക്കം വിഎസ് പ്രകാശ് കാരാട്ടിനെ കണ്ടെതോടെയാണ് പൊളിഞ്ഞതെന്നും കുറിപ്പിൽ പറയുന്നു.

പിണറായി വിജയൻറെ നേതൃത്വത്തിൽ പാർട്ടിയിൽ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോൽ ഒറ്റയാളിന്റെ കൈകളിലാണ് .അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസർവ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിതെന്ന് ശക്തിധരൻ ആരോപിക്കുന്നു. മുമ്പ് ഇതിന്റെ ചുമതല ഇ പി ജയരാജന് ആയിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തെ നാലയലത്തു അടുപ്പിക്കുന്നില്ല. ജയരാജൻ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയിൽ ഇരുന്നിട്ടും കാര്യമില്ല. ആന ചോർന്നാലും ഈ പാവം അറിയില്ലെന്നും ശക്തിധരൻ പരിഹസിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

“ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോ മണിക്കൂറിലും മരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാൻ എഴുതിയാൽ അത് അതിശയോക്തിയാണെന്ന് എ കെ ബാലൻ പറഞ്ഞെന്നുവരും. എന്തെന്നാൽ അദ്ദേഹത്തിനാണ് പോസ്റ്റ് മാർട്ടം ചുമതല. മോർച്ചറിയുടെ താക്കോലും അദ്ദേഹത്തിൻറെ കയ്യിലാകും. പൊട്ടും പൊടിയും കയ്യിൽവെച്ചാണ് ബാലന്റെ കളി . ബാലന് ഒരു ചുക്കും അറിയില്ല.പക്ഷെ എല്ലാം അറിയാം എന്നാണ് ഭാവം.
സിപിഎം. ന് വളർച്ചയുള്ളതു അതിന്റെ ഭീമാകാരമായ ആസ്തിയിൽ മാത്രമാണ്. ഈ മുതൽ കുന്നുകൂടിക്കിടക്കുന്നതു ഒരു വ്യക്തിയിലാണ്. പാർട്ടിയിൽ നിന്ന്‌ ലെവി വഴിയുള്ള ഭീമൻ വരുമാനം വർഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവൽകൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചൽ ഫണ്ടുകളിലും പ്രൈവറ്റ് മുതൽമുടക്കിലുമാണ്. ഏറെക്കുറെ മുതൽ മുടക്കിൽ, ക്രൈസ്തവ സഭകളും സിപിഎമ്മും സമാന്തരമായാണ് നീങ്ങുന്നത്. പിണറായി വിജയൻറെ നേതൃത്വത്തിൽ പാർട്ടിയിൽ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോൽ ഒറ്റയാളിന്റെ കൈകളിലാണ് .അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസർവ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിത്. മുമ്പ് ഇതിന്റെ ചുമതല ഇ പി ജയരാജന് ആയിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തെ നാലയലത്തു അടുപ്പിക്കുന്നില്ല. ജയരാജൻ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയിൽ ഇരുന്നിട്ടും കാര്യമില്ല. ആന ചോർന്നാലും ഈ പാവം അറിയില്ല.
കൗതുകകരമായ ഞെട്ടിക്കുന്ന ഒരനുഭവം പറയാം. ഹൃദയമിടിപ്പ് കൂട്ടരുതേ ജയരാജാ. പാർട്ടിയിൽ വിഭാഗീയത ആളിക്കത്തിനിന്ന ഘട്ടത്തിൽ ദേശാഭിമാനിയുടെ സമസ്ത ആസ്തികളും കമ്പനി മുതൽമുടക്കും ഉൾപ്പെടെ ഒറ്റപ്രമാണം ചെയ്തു ചെവിക്കു ചെവി അറിയാതെ ഇ പി ജയരാജന്റെ പേരിലാക്കിയിരുന്നു . ആരെയും വിസ്മയിപ്പിക്കുന്ന ഈ നടപടി യോടെ സഹസ്രകോടികളുടെ ഉടമ ഇ പി ജയരാജൻ ആയി. എല്ലാ കമ്പനികളും തൂത്തുവാരി ഒന്നായി. ! എന്നാൽ ഈ പമ്പരവിഡ്ഢി എല്ലായിടത്തും ഒപ്പിട്ട് കൊടുത്തതല്ലാതെ അസാധാരണമായ ഈ നടപടിയിൽ പതിയിരുന്ന അപകടമേ അറിഞ്ഞില്ല. ആർക്കും ഇത് വിശ്വസിക്കാൻ കഴിയില്ല എന്നത് സത്യം. അതിന്റെ നടപടിക്രമങ്ങൾ ക്ലിഷ്ടമായിരുന്നെങ്കിലും ഈ വ്യാജ രേഖകൾ ഒറ്റയടിക്ക്‌ തട്ടിക്കൂട്ടി കഴിഞ്ഞിരുന്നു. ഇതുമുഴുവൻ ചെയ്തത് ദീർഘകാലാമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന വമ്പൻ ആഡിറ്റർ ആയിരുന്നു..ഇ എം എസിന്റെ സ്വത്തു ഇങ്ങിനെ അന്യാധീനപ്പെടുന്നതിൽ മനോവ്യഥ ഉണ്ടായിരുന്ന ആ ബ്രാഹ്‌മണൻ തക്കസമയത്ത് ഈ രഹസ്യം പുറത്തുവിട്ടു. ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നതിൽ ഒരു അപകടകാരിയുടെ റോൾ ആണ് എനിക്ക് എന്ന് ഞാൻ തന്നെ എപ്പോഴും എന്ന് ഞാൻ തന്നെ പലപ്പോഴും സംശയിച്ചിട്ടുണ്ട്. സംശയിക്കുന്ന ജി ശക്തിധരൻ വെച്ചകാൽ പുറകോട്ട്
വെച്ചില്ല. പാർട്ടിസ്വത്തു കടത്തിയാൽ ഞാൻ വിടില്ല സത്യം കണ്ടുപിടിക്കാൻ എന്റെ അത്ര വിരുതൻ അല്ലെങ്കിലും പാർട്ടിക്കൂറുള്ള ഒരു വമ്പൻ തുണച്ചില്ലെങ്കിൽ എനിക്ക് മുന്നോട്ടുപോകാൻ
കഴിയില്ലായിരുന്നു. ബാക്കിയുള്ള കൈമാറ്റ രേഖകൾ മുഴുവൻ തപ്പിയെടുത്ത് വി എസ്സിനെ കാണിച്ചപ്പോൾ ഞെട്ടിത്തരിച്ചു പോയി വി എസ് .അത്രയും രേഖകൾ നേരിട്ടു കാണിച്ചത് കൊണ്ട് ബാക്കിയുള്ള എല്ലാ സംഗതികൾക്കും സ്വന്തം അനുയായികളെ രംഗത്തിറക്കി രേഖകൾ കീഴ്‌പ്പെടുത്തി.ചിലപ്പോൾ അത് ചെയ്തു സഹായിച്ചവർ ഇത് വായിച്ചു ഇപ്പോൾ ചിരിക്കുന്നുണ്ടാകും. അവർ കൂടി അറിഞ്ഞിരിക്കാൻ ഒരു കാര്യം മാത്രം തുറന്ന് പറയട്ടെ വി എസ് അടിയതിരമായി ദില്ലിക്ക് പറന്ന്
ബദൽ നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് പിബി തീരുമാനിച്ച തനുസരിച്ചു ബദൽ പ്രമാണങ്ങൾ ഞൊടിയിടയിൽ റെഡിയായത് .എന്തെന്നാൽ പ്രകാശ് കാരാട്ട് ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്നതിൽ വി എസിന് ഒരു പിടിവള്ളി കൂടി.
.പക്ഷെ പാർട്ടിയുടെ ഒരു മൊട്ട് സൂചിക്കുപോലും നഷ്ടമുണ്ടായില്ല. കമ്യുണിസ്റ്റ് പാർട്ടി യഥാർത്ഥ പാർട്ടിയായി നിന്നിരുന്നെങ്കിൽ ഇതിൽ ഉൾപ്പെട്ട ആരെങ്കിലും പാർട്ടിയിൽ ഏതെങ്കിലും സ്ഥാനത്തു ഉണ്ടാകുമായിരുന്നോ”. അതോ ഈ എം എസ് ബ്രാഹ്മ നായിരുന്നത് ആണോ പാർട്ടിയെ രക്ഷിച്ചത്. ബ്രാഹ്മണ ശാപം ഏൽക്കാതിരിക്കാനുള്ള മേനോൻ സാറിന്റെ പൊടിക്കൈ.
.ഞാൻ കൂടുതൽ നീട്ടുന്നില്ല. അഭിനവ ? റിസർബാങ്കിന്റെ മേധാവിയായി വാഴുന്ന സഖാവ് ഈ രഹസ്യം എത്ര വർഷം സഹിച്ചുവല്ലേ? ”

Latest Stories

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം