സിപിഐഎം ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജി സുധാകരൻ ലീഗ് വേദിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങി ജി സുധാകരൻ. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിന്നത് വർത്തയായതിന് തൊട്ട് പിന്നാലെയാണ് ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ തയ്യാറെടുക്കുന്നത്.

ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീ​ഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഐഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിൽ ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് 3.30 ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ നിന്നും സുധാകരൻ വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ സുധാകരന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനമായിരുന്നു കഴിഞ്ഞു പോയത്.

ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. തുടർന്നാണ് തൊട്ടടുത്ത ദിവസം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ സുധാകരൻ പങ്കെടുക്കുന്നത്. സിപിഐഎം ലീഗ് വിമർശനം ശക്തമാക്കിയിരിക്കുന്ന സമയത്ത് കൂടിയാണ് സുധാകരന്റെ ഈ പങ്കാളിത്തം എന്നത് കൂടിയാണ് ശ്രദ്ധേയം.

Latest Stories

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; തീരുമാനം മമത ബാനർജിയുടെ നിർദേശ പ്രകാരം

'പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്ന‌മില്ല'; ഒരുതരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ

'മാനഹാനിക്ക് മാപ്പ്'; വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശപ്രകാരം: പി വി അന്‍വര്‍

'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം, സംവിധായകന് രൂക്ഷവിമര്‍ശനം

ആ ഇതിഹാസത്തെ കൊല്ലാൻ ആഗ്രഹിച്ച് ഞാൻ വീട് വരെ പോയതാണ്, അവർ ഉള്ളതുകൊണ്ട് മാത്രം അത്...; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

'അടിമുടി ദുരൂഹത'; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ

" കിലിയൻ എംബപ്പേ മാത്രമാണ് നന്നായി കളിച്ചത്, ബാക്കിയെല്ലാം മോശം"; തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ വൈറൽ

യുവരാജിനെ മാത്രമല്ല ആ താരത്തെയും കോഹ്‌ലിയാണ് നൈസായി ഒഴിവാക്കിയത്, അവന് ഇഷ്ടമില്ലാത്തവർ എല്ലാവരും ടീമിൽ നിന്ന് പുറത്താണ്; ഗുരുതര ആരോപണവുമായി റോബിൻ ഉത്തപ്പ

മമ്മൂട്ടി ചേട്ടനൊരു സ്‌നേഹ സമ്മാനം..; റോളക്‌സിന് പകരം മെഗാസ്റ്റാര്‍ ആസിഫ് അലിയോട് ചോദിച്ചു വാങ്ങിയ സമ്മാനം, വീഡിയോ