ഗഗന്‍യാന്‍ ടിവി ഡി 1 പരീക്ഷണം വിജയമെന്ന് ഐ എസ് ആര്‍ ഒ. ഒമ്പത് മിനിറ്റ് 51 സെക്കന്റുകൊണ്ടാണ് പരീക്ഷണം നടന്നത്. വിക്ഷേപണത്തിന്റെ ഭാഗമായ ക്രൂ മോഡ്യുള്‍ ( ക്രൂ എസ്‌കേപ്പ് സിസ്റ്റം) വിജയകരമായി കടലില്‍ പതിച്ചുവെന്ന്് ഐ എസ് ആര്‍ ഒ വ്യക്തമാക്കി. സാങ്കേതിക തകരാര്‍ മൂലം ആദ്യം പരീക്ഷണം മാറ്റിവച്ചെങ്കിലും പിന്നീട് വിജയകരമായി നടത്തുകയായിരുന്നു.
ഗഗന്‍യാന്റെ ടി വി ഡി വണ്‍ ടെസ്റ്റ് വെഹിക്കളിന്റെ പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. ബഹിരാകാശ പേടകത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിന്റെ പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. ഇത് പൂര്‍ണ്ണ വിജയം ആയിരുന്നുവെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
മുന്‍ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റര്‍ മുകളിലെത്തിയശേഷം ക്രുമോഡ്യുള്‍ വേര്‍പെട്ട് പാരച്യുട്ടുകളുടെ സഹായത്തോടെ കടലില്‍ പതിക്കുകയായിരുന്നു. നാവിക സേന ഈ മോഡ്യുളിനെ ഉടന്‍ കരയിലെത്തിക്കും.