Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ലൈംഗിക പീഡന പരാതിയില്‍ നീതികിട്ടിയില്ല; പി.കെ. ശശിക്കെതിരെ ഡിഎൈഫ്‌ഐ പ്രവര്‍ത്തക വീണ്ടും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

, 12:25 pm

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ശശിക്കെതിരായി പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ചു.
ശശിയെ വെള്ളപൂശിയുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് യുവതിയുടെ നിര്‍ണായക നീക്കം. എന്നാല്‍, ശശിക്കെതിരായ അച്ചടക്ക നടപടി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

അതേസമയം, പി കെ ശശിക്കെതിരായ പരാതി ഇന്ന് സി പി എം കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിക്കുക. പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ഓഫീസിലെ ലൈംഗീക അതിക്രമ പരാതിയ്ക്ക് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Advertisement