മന്ത്രിസഭാ പുനഃസംഘടന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായേക്കും; അന്തിമ തീരുമാനം നാളെ

രണ്ടാം പിണറായി സർക്കാറിൽ വീണ്ടും മന്ത്രിസഭാപുനഃസംഘടന. ഇക്കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതു സംബന്ധിച്ചും ഇടത് മുന്നണിയോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. നിലവിലെ ധാരണയനുസരിച്ച് ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക എന്നാണ് സൂചനകൾ.

29 ന് സത്യപ്രതിജ്ഞ നടന്നേക്കും. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.

എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.

Latest Stories

'സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും'; സമരം കടുപ്പിക്കാൻ ആശമാർ

'മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്, എത്ര ഇരുമ്പാണി അടിച്ച് കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ല'; മന്ത്രി സജി ചെറിയാൻ

പൃഥ്വിരാജിന്റെ സംഘവിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രമാണിത്, എന്നാല്‍ ഇത് ബിജെപിക്ക് വോട്ട് കൂട്ടും.. എങ്ങനെ ലാഭം കൊയ്യണമെന്ന് സംവിധായകന് അറിയാം: അഖില്‍ മാരാര്‍

ഐസിഎൽ ഫിൻേകാർപ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

'കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളി, മഴവിൽ സഖ്യത്തിൻ്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായി'; എം വി ഗോവിന്ദൻ

IPL 2025: സീനിയേർസിനെ ബഹുമാനിക്കാൻ പഠിക്കെടാ ചെറുക്കാ, തിലകിന് കലക്കൻ മറുപടി നൽകി മുഹമ്മദ് സിറാജ്; വീഡിയോ കാണാം

2026 ലോകകപ്പിന് യോഗ്യത നേടി ഇറാൻ; പക്ഷേ ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് വിസ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം

'സിനിമ കണ്ടില്ല, അതൊരു കലയാണ്, ആസ്വദിക്കുക'; എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫിനെ ഇസ്രയേല്‍ വധിച്ചു; 59 ബന്ദികളെയും വിട്ടയക്കുംവരെ ഗാസയിലടക്കം കടന്നാക്രമണം തുടരുമെന്ന് സൈന്യം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന് സമർപ്പിക്കാൻ നിർദേശം