'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം എന്നേയുള്ളൂ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട ആവശ്യം ഇല്ലെന്ന് ഗണേഷ് കുമാര്‍

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നതെന്നും ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേക്കണം എന്നേയുള്ളൂവെന്നും ഗണേഷ് പറഞ്ഞു.

‘ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ചതാണ്. റിപ്പോര്‍ട്ടില്‍ എന്താണ് എഴുതിയതെന്ന് വായിച്ചിട്ടില്ല. ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാല്‍ മതിയെന്നാണ്. മന്ത്രിയായാലും കുഴപ്പമില്ല. ഞങ്ങളാരും ഇത് വായിച്ച് നോക്കിയിട്ടില്ല. റിപ്പോര്‍ട്ട് വായിച്ചത് ഗവണ്‍മെന്റ് സെക്രട്ടറി മാത്രമാണെന്നാണ് ഞാന്‍ അറിഞ്ഞത്.’

‘എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നത്. ചിലര്‍ക്ക് വിഷമവും ചിലര്‍ക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്. എന്തിനാണ് അതൊക്കെ പുറത്തു വിടുന്നത്. പുറത്തു വിടേണ്ട കാര്യമില്ല. നടപടി സ്വീകരിക്കാനാണ് പഠനം നടത്തിയത്. പഠിച്ചിട്ടുണ്ട്. അത് കള്‍ച്ചറല്‍ സെക്രട്ടറിക്ക് മനസ്സിലായിട്ടുണ്ട്. മന്ത്രിയും മനസ്സിലാക്കും. നടപടികള്‍ സിനിമാ രംഗത്തേക്ക് കൊണ്ട് വരും. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്’ ഗണേഷ് കുമാര്‍ പറഞ്ഞു.

2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് 2017 ജൂലൈയില്‍ മുന്‍ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബര്‍ 31-നാണ് കമ്മററി മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ചര്‍ച്ചകളിലൂടെ മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മെയ് 4ന് സര്‍ക്കാര്‍ വിവിധ സിനിമ സംഘടനകളുടെ യോഗം വിളിച്ചെങ്കിലും അതില്‍ തീരുമാനമുണ്ടായില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ