തനിക്ക് സിനിമാ വകുപ്പ് കൂടി വേണം, മുഖ്യമന്ത്രിക്ക് ഗണേശിന്റെ കത്ത്

തനിക്ക് സിനിമാ വകുപ്പ് കൂടിവേണമെന്നാവശ്യപ്പെട്ട് നിയുക്തമന്ത്രി കെ ബി ഗണേശ് കുമാര്‍ മുഖ്യമന്ത്രിക്ക്  കത്ത് നല്‍കി. 2011 ലെ യു ഡി എഫ് മന്ത്രി സഭയില്‍ ഗണേശ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് സിനിമാ.

തനിക്ക് ഔദ്യോഗിക വസതി വേണെന്നും സ്റ്റാഫുകളുടെ എണ്ണം കുറക്കാന്‍ തെയ്യാറാണെന്നും ഗണേശ് കുമാര് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. 29 ന് കെ ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഗതാഗത വകുപ്പാണ് തനിക്ക് ലഭിക്കുന്നതെങ്കില്‍ അത് മെച്ചെപ്പെടുത്താനുള്ള പദ്ധതികള്‍ തന്റെ മനസിലുണ്ടെന്ന് ഗണേശ് കുമാര്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇനിതാന്‍ ഇടം കൊടുക്കില്ലന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രമേ താന്‍ ഇനി സിനിമയില്‍ അഭിനയിക്കുകയുളളുവെന്നും ഗണേശ് വ്യക്തമാക്കിയിട്ടുണ്ട്.

2001 ല്‍ എ കെ ആന്റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിയുകയായിരുന്നു 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആദ്യഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെതുടര്‍ന്ന് വീണ്ടും അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.

Latest Stories

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും