സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ കൊച്ചി മരടില്‍ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി വിവാദമാകുന്നു. ഗുണ്ടാ നേതാവ് ആഷ്‌ലിയുടെ നേതൃത്വത്തിലായിരുന്നു മരട് ഹോട്ടലില്‍ ഗുണ്ടാ പാര്‍ട്ടി നടത്തിയത്.
സംഭവത്തില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ടാ പാര്‍ട്ടിയില്‍ പങ്കെടുത്ത പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അതേസമയം ഗുണ്ടാനേതാവ് ആഷ്‌ലിക്കായി മരട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേരത്തെ ഇയാളുടെ കാറില്‍ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു.
എന്നാല്‍ തോക്കിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കാനാകൂ. ആഷ്‌ലി ആയിരുന്നു ഗുണ്ടാ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. ആഷ്‌ലിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.