പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം

കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ക്രമക്കേടിനെ തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.

വന്‍ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ നടന്നിരിക്കുന്നത്. സെക്രട്ടറിയുടെ പാസ്‌വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്‌പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നിരിക്കുന്നത്. സമീപ കാലങ്ങളില്‍ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കണമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.

Latest Stories

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ