ബി.ജെ.പി നേതാക്കള്‍ക്ക് ഒപ്പമിരുന്ന് വിഷു സദ്യ കഴിച്ച് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്; രാഷ്ട്രീയമില്ലെന്ന് വിശദീകരണം

കുന്നംകുളം മെത്രോപോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ക്ക് ഒപ്പമിരുന്ന് വിഷു സദ്യ കഴിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും താന്‍ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യൂലിയോസ് മെത്രോപൊലീത്തയോടെ ബിജെപി അനുകൂല നിലപാട് വിവാദമായിരുന്നു. പിന്നാലെ കാതോലിക്ക ബാവ യൂലിയോസ് പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിഷു ആഘോഷങ്ങളുടെ ഭാഗമായി മെത്രോപോലീത്ത ബിജെപി നേതാവിന്റെ വീട് സന്ദര്‍ശിച്ചത്.

അതേസമയം, ബിജെപി നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ക്രൈസ്തവ സഭാ അദ്ധ്യക്ഷന്മാരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് സുധാകരന്‍ തലശ്ശേരി ബിഷപ്പിനെ കാണും. അടുത്ത ആഴ്ച സിറോ മലബാര്‍ അര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും അദ്ദേഹം സന്ദര്‍ശിക്കും.

അതിനിടെ, പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനത്തില്‍ ബിജെപി അയവ് വരുത്തി. വ്യാപക സന്ദര്‍ശനം വേണ്ടെന്നാണ് തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും.

പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.

ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ