ഇ.എം.എസിന് പോലും നാക്കുപിഴ പറ്റിയിട്ടുണ്ട്, ലൗ ജിഹാദില്ല; തെറ്റു പറ്റിയെന്ന് ജോര്‍ജ് എം. തോമസ്

കോടേഞ്ചരി വിവാദത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസ്. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജോര്‍ജ് എം.തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തുവന്നിരുന്നു.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നാണ് ജോര്‍ജ്ജ് എം തോമസ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ ലോക്കല്‍ കമ്മിറ്റി അംഗം തന്നെ എസ്ഡിപിഐ സ്വാധീനത്തിലുള്ളയാളാണെന്നമുളള സൂചനയും ജോര്‍ജ്ജ് എം തോമസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.ക്രൈസ്തവ സമുദായം പാര്‍ട്ടിയുമായി അടുക്കേണ്ട സമയത്ത് ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഷിജിന്‍ വിവാഹം കഴിച്ച ജ്യോത്സന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന വാദവും അദ്ദേഹം മുന്നോട്ടുവെച്ചു. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമെന്നും ജോര്‍ജ്ജ് എം തോമസ് വ്യക്തമാക്കിയിരുന്നു.

അതേ സമയം പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനയുമായി ഒളിവില്‍ കഴിയുന്നതെന്നാണ് ജ്യോത്സനയുടെ കുടുംബം ആരോപിക്കുന്നത്. ഇന്നലെ ക്രിസ്ത്യന്‍ സംഘടനകള്‍ ഇവിടെ മാര്‍ച്ച് നടത്തിയിരുന്നു. ഡി വൈ എഫ് ഐ നേതാവായ ഷിജിനും, ക്രൈസ്തവ സമുദായംഗമായ ജ്യോല്‍സനയും വിവാഹിതരായ സംഭവം ഈ പ്രദേശത്ത്് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം