പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഗുലാം നബി ആസാദ്; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ബി.ജെ.പിയുമായി ധാരണ ഉണ്ടായേക്കും

കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗുലാം നബി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അറിയിച്ചതായി നേതാക്കള്‍ വ്യക്തമാക്കി. ഗുലാം നബി ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കുമെന്നും സൂചനയുണ്ട്.

ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ ഇനിയും പാര്‍ട്ടിയോട് വിട പറയുമെന്ന് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെയും കൂട്ടരുടെയും ആലോചന. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരീല്‍ തനിച്ച് മല്‍സരിക്കുന്ന പുതിയ പാര്‍ട്ടി, തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഗുലാം നബി ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുലാം നബിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രമുഖ സംസ്ഥാന നേതാക്കള്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

മുന്‍ മന്ത്രിയും പിസിസി വൈസ് പ്രസിഡന്റുമായ ജി.എം സരൂരി, പിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ഹാജി അബ്ദുള്‍ റഷീദ്, മുന്‍ എംഎല്‍എ മുഹമ്മദ് അമീന്‍ ഭട്ട്, മുന്‍എംഎല്‍യും അനന്ത് നാഗ് ഡിസിസി പ്രസിഡന്റുമായ ഗുല്ഡസാര്‍ അഹമ്മദ് വാനി, മുന്‍എംഎല്‍എ ചൗധരി മുഹമ്മദ് അക്രം തുടങ്ങി ജമ്മു കശ്മീരില്‍ നിന്നുള്ള ഒരുപടി നേതാക്കള്‍ ഗുലാം നബിയോട് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ടു.

അതേസമയം, ജി 23 ഉയര്‍ത്തിയ കലാപം വന്‍ പൊട്ടിത്തെറിയിലേക്ക് പോകുന്നതിന്റെ തുടക്കമാണ് ഗുലാം നബിയുടെ രാജിയെന്നും വിലയിരുത്തലുണ്ട്. മോദി പരസ്യമായി അടുപ്പം കാണിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ് ഒരുപക്ഷെ ഭാവിയില്‍ ബിജെപി സഖ്യം തന്നെ ജമ്മുകശ്മീരില്‍ ഉണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല.

Latest Stories

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി