നഗരമദ്ധ്യത്തില്‍ ലൈംഗിക അതിക്രമം, പ്രതിയെ പിടികൂടി പെണ്‍കുട്ടി

കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു (30)വി നെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് മാനാഞ്ചിറയ്ക്ക് അടുത്ത് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു പെണ്‍കുട്ടി. പഠിക്കുന്ന സ്‌കൂളിന് സമീപം എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ ബിജു പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി തന്നെ പുറകേ ഓടിയെത്തി പിടികൂടി. ഷര്‍ട്ടില്‍ പിടിച്ച് ഇയാളെ വീഴത്തിയതോടെ നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി തടഞ്ഞുവെയ്ക്കുകയായിരുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക. അതേസമയം ഇയാള്‍ മാനസികരോഗിയാണോ എന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്