കോന്നി ബാലികാസദനത്തിൽ 15-വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ

കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിനിയായ സൂര്യയെയാണ് കോന്നി ശബരി ബാലികാസദനത്തിൽ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 15 വയസ്സുകാരിയായ സൂര്യ കഴിഞ്ഞ അഞ്ചുവർഷമായി ബാലികാസദനത്തിലെ അന്തേവാസിയാണ്.

അമ്മയുടെ മരണത്തെത്തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ടാണ് പെൺകുട്ടിയെ ബാലികാസദനത്തിൽ പാർപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് മറ്റുകുട്ടികൾക്കൊപ്പം സൂര്യയും എഴുന്നേറ്റിരുന്നു. എന്നാൽ അല്പസമയത്തിന് ശേഷം സൂര്യയെ കാണാതാവുകയായിരുന്നു.

മറ്റു കുട്ടികൾ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളിൽ തുണി അലക്കാനിടുന്ന സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ തന്നെ കയർ അറത്തുമാറ്റുകയും സൂര്യയെ താഴെയിറക്കുകയും ചെയ്തു. സമീപവാസികളെ വിളിച്ച് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ബാലികാസദനത്തിന്റെ നടത്തിപ്പുകാരിൽനിന്നടക്കം പോലീസ് മൊഴിയെടുക്കുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?