അരൂരില്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം അരൂരില്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകള്‍ ജിസ്ന ജോണ്‍സനാ(20) ണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്.

രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയ പെണ്‍കുട്ടി കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. പാലത്തിന്റെ നടപ്പാതയിലൂടെ നടന്നു വന്ന ജിസ്ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വെച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മൂന്നു മണിയോടെ കുമ്പളം റെയില്‍വേ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ജിസ്ന ജോണ്‍സണ്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു