പെൺകുട്ടികൾ ലീഗിന്റെ ചട്ടക്കൂടിൽ പ്രവർത്തിക്കണം; പരാതി വനിതാ ലീ​ഗിനെ അറിയിച്ചില്ല, ഹരിത നേതൃത്വത്തെ തള്ളി നൂർബീന റഷീദ്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ളവർക്ക് എതിരായ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീ​ഗിനെ അറിയിച്ചില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്.

മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്നങ്ങൾ അറിഞ്ഞതെന്നും ഹരിതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനിതാ ലീഗുമായി ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

വനിതാ ലീഗുമായി ചർച്ച ചെയ്യാതെ പരാതി നൽകിയതിൽ വനിതാ ലീഗിന് അതൃപ്തിയുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മുതിർന്ന വനിതാ നേതാക്കളെ എങ്കിലും അറിയിക്കാമായിരുന്നെന്നും നൂർബിന റഷീദ് പറഞ്ഞു.

ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിൻറെ ചട്ടക്കൂടിൽ പ്രവർത്തിക്കണം. ഹരിത മുസ്‍ലിം ലീഗിൻറെ പോഷക സംഘടനയല്ല, കാമ്പസിന് പുറത്ത് വനിതാ ലീഗുണ്ടെന്നും നൂർബീന റഷീദ് കൂട്ടിചേർത്തു.

അന്വേഷണ സംഘത്തിൽ വനിതാ പ്രതിനിധികളെ ഉൾപ്പെടുത്താത്തത് പാർട്ടി തീരുമാനമാണ്. പാർട്ടിയെടുത്ത തീരുമാനമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നൂർബിന വ്യക്തമാക്കി.

ഹരിത പ്രവർത്തകർക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരു വാക്കിൽ ഉത്തരം പറനാകില്ലെന്നായിരുന്നു നൂർബിന റഷീദിന്റെ മറുപടി.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ