പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാല് പെണ്‍കുട്ടികളെയും നാട്ടുകാര്‍ തന്നെ രക്ഷപ്പെടുത്തി. എന്നാല്‍ ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. അപകടത്തില്‍പ്പെട്ടവരെല്ലാം 16 വയസ് മാത്രമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 3.30ഓടെയാണ് അപകടം സംഭവിച്ചത്.
പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നിമയുടെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പെണ്‍കുട്ടിയ്‌ക്കൊപ്പം അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ രക്ഷിക്കാനെത്തിയത്. കയത്തില്‍ അകപ്പെട്ടതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.