അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം; ജസ്‌നയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് പിതാവ്

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നും കുട്ടിയെ തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജയിംസ് പറഞ്ഞു.

കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ മകള്‍ ജസ്‌നയെ ഓര്‍ത്തു. രാത്രി മുഴുവന്‍ വിഷമത്തിലായിരുന്നു. തീരെ ഉറങ്ങിയിരുന്നില്ല. മുഴുവന്‍ സമയവും ടിവി കണ്ടിരുന്നു. കുട്ടിയെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു കുട്ടിയെ തിരികെ കിട്ടിയ വാര്‍ത്ത അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.

വ്യാജ വാര്‍ത്തകളൊന്നും പുറത്തുവിടാതെ കൃത്യമായ അന്വേഷണം നടത്തി. എന്നാല്‍ ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും ജയിംസ് പറയുന്നു. അന്ന് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജസ്‌നയെ തിരികെ കിട്ടാതെ പോയതെന്നും ജയിംസ് പറഞ്ഞു.

2018 മാര്‍ച്ച് 22ന് ആയിരുന്നു എരുമേലി സ്വദേശി ജസ്‌ന ജയിംസിനെ കാണാതായത്. വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചാണ് ജസ്‌ന പോയത്. വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജസ്‌ന എരുമേലി വരെ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ജസ്‌ന പിന്നീട് എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പൊലീസ് അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജസ്‌നയുടെ സഹോദരന്‍ ജയിംസ് ജോണ്‍ ജയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് 2021ല്‍ കേസ് സിബിഐ ഏറ്റെടുത്തു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു