'അമേരിക്കയിൽ ജോലിക്ക് പോകണം'; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ ഐപിഎസ്

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ ഐപിഎസ് സ്വയം വിരമിച്ചു. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് വിനോദ് കുമാർ ജോലി ഉപേക്ഷിച്ചത്. 2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാർ സ്വയം വിരമിച്ചത്. വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു.

ടി കെ വിനോദ് കുമാർ സ്ഥാനം ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ടി കെ വിനോദിന് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. നേരത്തെ അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ ടി കെ വിനോദ് തീരുമാനിച്ചത്.

മുൻകാലങ്ങളിൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മറ്റ് ജോലികൾ ഏറ്റെടുക്കാൻ രാജ്യം വിടാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് വെട്ടിച്ചുരുക്കി. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയിൽ പരിശീലനം നേടിയ ടികെ വിനോദ്കുമാർ അമേരിക്കയിലെ സർവകലാശാലകളിൽ പഠിപ്പിച്ചിരുന്നു. ക്രിമിനോളജിയിൽ പിഎച്ച്ഡി നേടിയ ടി കെ വിനോദ് 1992 ബാച്ച് ഐപിഎസ് ഓഫീസറാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ