ഇന്‍വെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയെ (ഐ.കെ.ജി.എസ്) ഇന്ന് ആരംഭിക്കും. രണ്ടുദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച രാവിലെ പത്തിന് കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്‌റൈന്‍ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോര്‍ട്‌സ് എംഡി കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി പങ്കെടുക്കും.കെഎസ്‌ഐഡിസിയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേര്‍ പങ്കെടുക്കും.
Read more
26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുംബഹ്‌റൈന്‍, അബുദാബി, സിംബാബ്വേ മന്ത്രിതലസംഘവും എത്തും. ജര്‍മനി, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നിവയും ഉച്ചകോടിയുടെ പങ്കാളിരാജ്യങ്ങളാണ്. ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും പങ്കെടുക്കും.