എഴുപതിനായിരം കടന്ന് സ്വർണവില; പവന് 70160, എക്കാലത്തെയും ഉയർന്ന വില

അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുന്നതിനിടയിൽ എഴുപതിനായിരം കടന്ന് സ്വർണവില. പവന് 200 രൂപ കൂടി 70,160 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. അതേസമയം പവന് 1,480 രൂപ കൂടി 69,960 രൂപയായായിരുന്നു ഇന്നലത്തെ സ്വർണവില. യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.