പന്തളത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ പന്തളത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരെയാണ് ഒരു സംഘം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം കുളനട മാന്തുകയില്‍ ആയിരുന്നു സംഭവം. രണ്ട് വിഭാഗം ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. മാന്തുക സ്വദേശികളായ സതിയമ്മ മകന്‍ അജികുമാര്‍ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. അജിയുടെ പരതിയിലാണ് പൊലീസ് അന്വേഷണത്തിന് എത്തിയത്.

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് എതിര്‍ കക്ഷികള്‍ പൊലീസിനെ ആക്രമിച്ചത്. മനുവിന്റേയും, രാഹുലിന്റേയും കൂടെ ഉണ്ടായിരുന്ന മറ്റ് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയട്ടുണ്ട്. കാപ്പ ചുമത്തപ്പെട്ട് പന്തളത്ത് നിന്ന് നാട് കടത്തപ്പെട്ടയാളാണ് മനു.

ആക്രമണത്തില്‍ എസ് ഐ ഗോപന്‍ , സിപിഒ ബിജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ എസ്‌ഐയെ  സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

Latest Stories

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

'തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ'; വാക്കുകൾക്കതീതനാണ് മൻമോഹൻ സിംഗ്

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ