'ബില്ലുകളിൽ ഒപ്പിടുന്നതിന് സമയം നിശ്ചയിക്കണം'; ഗവർണർക്കെതിരെ ഭേദഗതി ചെയ്ത ഹർജിയുമായി സർക്കാർ സുപ്രീംകോടതിയിൽ

ഗവര്‍ണര്‍ക്കെതിരെ വീണ്ടും സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. ഗവര്‍ണര്‍ക്കെതിരെ ഭേദഗതി ചെയ്ത ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയാണ് ഭേദഗതി ചെയ്ത ഹര്‍ജി സമര്‍പ്പിച്ചത്.

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയക്രമമുള്‍പ്പടെ നിശ്ചയിച്ച് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്ന് വിധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

Read more

പരിഗണനയിലുള്ള ബില്ലുകളില്‍ വേഗം തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ബില്ലുകള്‍ ഗവര്‍ണര്‍ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവര്‍ണര്‍ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.