'നല്ല നിലയില്‍ പരിഹരിക്കുക' എന്ന പ്രയോഗത്തില്‍ തെറ്റില്ല; ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് നിയമോപദേശം

എൻ.സി.പി നോതിവനെതിരായ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. ‘നല്ല നിലയില്‍ പരിഹരിക്കുക’ എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിഘണ്ടു ഉദ്ധരിച്ച് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിയമോപദേശം നല്‍കി.

ഇംഗ്ലീഷ്- മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല. കേസ് പിന്‍വലിക്കണമെന്നോ ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

കേസിൽ മന്ത്രി സ്വാധീനിക്കാനും ഒത്തുതീര്‍പ്പിനും ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു.  യുവതിയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല രീതിയില്‍ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. എന്നാൽ, എ.കെ.ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നേരിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്