സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ നൽകിയ അന്വേഷണ ഉത്തരവ് പിൻവലിച്ചു. രാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ പറഞ്ഞു.
പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി.
ബാംഗ്‌ളൂര്‍ സ്വദേശിനിയായ നീനാ മേനോന്‍ ആണ് ഇത്തരത്തില്‍ ഒരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക്് സമര്‍പ്പിച്ചത്. ഇത്തരത്തില്‍ ക്രിസ്ത്യന്‍ പളളികളുട എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവികാന്തരീക്ഷത്തിന് മാറ്റം വരുത്തുമെന്നാണ് പരാതിയില്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഈ പരാതി ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറിക്ക് അയക്കുകയായിരുന്നു. അഡീ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഈ പരാതി തദ്ദേശ സ്വയംഭരണ ഡയറക്ടര്‍ക്കും കൈമാറി. തദ്ദേശ സ്വയംഭരണഡയറക്ടര്‍ പരാതി ജോ. ഡയറക്ടര്‍ക്ക് നല്‍കുകയും അവര്‍ ഈ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേക്കും അയക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.ഇത്തരം ഒരു പരാതി ശ്രദ്ധയില്‍ പെട്ടില്ലന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എല്‍ സി ജി ഡി ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.