സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് ആശ്വാസം.സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഡിവിഷന്‍ ബെഞ്ച് നടപടി സൂപ്രീംകോടതി ശരിവെച്ചു. സര്‍വ്വേ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നടപടികളില്‍ ഇടപെടാനാകില്ലെന്ന് കോടതി.
സാമൂഹിക ആഘാത പഠത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളും കോടതി തള്ളി. ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. മറ്റു തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ കെ റെയില്‍ സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. അതിനിടെ കെ റെയില്‍ പദ്ധതിയുടെ കല്ലിടാന്‍ ആരുടെയെങ്കിലും അനുമതിയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. അനുവാദമില്ലാതെ ഒറാളും വീട്ടില്‍ കയറി കല്ലിടാനാകുമോ എന്നും, സര്‍വ്വേയ്ക്ക എതിരല്ലന്നും കല്ലിടുന്നത് എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ചോദിച്ചത്.
സംസ്ഥാനത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് ആശ്വാസമായ തീരുമാനം വരുന്നത്.
updating…