'പൊലീസ് സംവിധാനത്തിന്റെ തകർച്ച വ്യക്തമാക്കുന്നത്, നെൻമാറയിലെ പെൺകുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം'; പ്രതിപക്ഷ നേതാവ്

നെൻമാറയിലെ ഇരട്ട കൊലപാതകം സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകർച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു വീട്ടിലെ മൂന്നുപേരെയാണ് ഈ പ്രതി രണ്ടുതവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളാണ് അനാഥമാക്കപ്പെട്ടത്. പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരവീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിർവീര്യമാക്കിയതിൻ്റെ ദുരന്തഫലമാണ് നെന്മാറയിൽ കണ്ടത്.

ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. അനാഥരാക്കപ്പെട്ട പെൺകുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

മെലിഞ്ഞൊട്ടി നടന്‍ ശ്രീറാം, ദൂരുഹമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും; ഒടുവില്‍ ആശുപത്രിയിലാക്കി, സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്

സിനിമ സെറ്റ് പവിത്രമായ ഒരിടമല്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എംബി രാജേഷ്

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

PKBS VS RCB: ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, കോവിഡ് കാലത്തെ പോലെയാണെന്ന് ഓർത്ത്...; പഞ്ചാബിനെതിരായ പോരിന് മുമ്പ് ആ വലിയ സിഗ്നൽ നൽകി ഭുവനേശ്വർ കുമാർ

ഇനി തിയേറ്ററില്‍ ഓടില്ല, കളക്ഷനുമില്ല..; റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പേ 'എമ്പുരാന്‍' ഒടിടിയില്‍

'ചെങ്കടലിലെ കളി അവസാനിപ്പിക്കണം'; യമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ യുഎസ് ആക്രമണം

അത് എന്റെ പിഴയാണ്, ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല.. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: മാല പാര്‍വതി

'പോരാളികള്‍ക്ക്' പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റ് ജീവന്‍ നിലനിര്‍ത്തുന്നു; ശമ്പളം മുടങ്ങി; ഹമാസ് വന്‍ പ്രതിസന്ധിയില്‍

ഓടിപ്പോയത് എന്തിന്? ഷൈൻ ടോം ചാക്കോക്ക് നോട്ടീസ് നൽകും; ഒരാഴ്ചക്കകം ഹാജരാകാൻ നിർദേശം

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി തീരാന്‍ 48 മണിക്കൂര്‍; സമരം ചെയ്ത മൂന്നുപേര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ