സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല; കർശന നടപടിയെന്ന് വി ശിവൻകുട്ടി

സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണെന്നും മന്ത്രി പറഞ്ഞു. ആ പിന്തുണ തുടരണമെന്നും വി ശിവൻകുട്ടി വാർത്താകുറിപ്പിൽ പറഞ്ഞു. അതേസമയം ക്രിസ്മസ് പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

BGT 2024: നിങ്ങൾ മുട്ടുന്നത് ഇന്ത്യയോടാണെന്ന് മറന്നു പോയോട കങ്കാരുക്കളെ, അവസാനം വരെ പോരാടിയെ ഞങ്ങൾ തോൽക്കൂ"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ വൈറൽ

BGT 2024: സഞ്ജുവിന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു, റിഷഭ് പന്ത് പുറത്താകാൻ സാധ്യത; കൂടാതെ മറ്റൊരു താരവും മുൻപന്തിയിൽ

BGT 2024: ഇന്നത്തെ രോഹിതിന്റെ നിൽപ്പ് കണ്ടാൽ അവൻ ആദ്യമായി ബാറ്റ് ചെയ്യുന്ന പോലെയാണോ എന്ന് തോന്നും"; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

BGT 2024: ആകാശേ പണ്ട് ഞാനും ഇങ്ങനെ സിക്സ് അടിക്കുമായിരുന്നു; ആകാശ് ദീപിന്റെ സിക്സ് കണ്ട് ഞെട്ടലോടെ വിരാട് കോഹ്ലി; വീഡിയോ വൈറൽ

ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം ലംഘിക്കേണ്ടിവരും, തൃശ്ശൂര്‍ പൂരം ഇതുവരെ നടന്ന രീതിയില്‍ തന്നെ ഇനിയും നടക്കും: വെല്ലുവിളിയുമായി വത്സന്‍ തില്ലങ്കേരി

മുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങിറയ വിദ്യാര്‍ത്ഥി കിണറ്റില്‍ മരിച്ച നിലയില്‍

BGT 2024: ഹിറ്റ്മാനെ ഒരു ഹിറ്റ് തരാമോ; രോഹിത് ശർമ്മയുടെ വിരമിക്കലിനായി ആവശ്യം ശക്തം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

മുല്ലപ്പെരിയാര്‍ അണക്കെട്ട്: 'നടക്കാത്ത കാര്യം, കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല'; തമിഴ്‌നാടിന് മറുപടിയുമായി റോഷി അഗസ്റ്റിന്‍

സാന്ദ്ര തോമസിന് ആശ്വാസം; നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

ഒറ്റയിടി, പൊട്ടിയത് 20,000 മുട്ടകൾ; പുലിവാല് പിടിച്ച് അഗ്‌നിശമന സേന