സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി തുരുമ്പെടുക്കില്ല; 15 വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വിറ്റഴിക്കാന്‍ തീരുമാനം

കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി ഓഫീസ് കോമ്പൗണ്ടുകളില്‍ കിടന്ന് തുരുമ്പെടുക്കില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിറ്റഴിക്കാനാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. 15 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകുന്നതോടെ നിലവില്‍ സര്‍ക്കാരിന് ബാധ്യതയാണ്.

ഇതോടെയാണ് വാഹനങ്ങള്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ലേലം ചെയ്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ അഞ്ച് വര്‍ഷം കൂടി സ്വകാര്യ വ്യക്തികള്‍ക്ക് ഉപയോഗിക്കാം. വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത കണക്കിലെടുത്ത് വീണ്ടും രജിസ്‌ട്രേഷന്‍ നേടാനും നിലവില്‍ അവസരമുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 14 വര്‍ഷമെത്തുന്നതിന് മുന്‍പ് ലേലം ചെയ്യാനുള്ള നടപടികള്‍ ഓഫീസ് മേധാവി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവില്‍ 30 ലക്ഷത്തോളം വാഹനങ്ങളാണ് കേരളത്തില്‍ പൊളിക്കാനുള്ളത്. ഇത് കണക്കിലെടുത്ത് വാഹനം പൊളിക്കല്‍ ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് കഴിഞ്ഞ മാസം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

'ഒരു പശുവിനെയോ എരുമയെയോ പോലും വളർത്തിയിട്ടില്ല'; എൻ ഭാസുരാംഗനെ പുറത്താക്കി ക്ഷീര വികസനവകുപ്പ്

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു, മുഖത്ത് പോലും മുഖ്യന്‍ നോക്കിയില്ലന്ന് അഖില്‍ മാരാര്‍; പിണറായിക്ക് 'പരനാറി'കളെ തിരിച്ചറിയാന്‍ കഴിയുമെന്ന് സൈബര്‍ സഖാക്കള്‍; ചേരിതിരിഞ്ഞ് പോര്

കരിങ്കടലിൽ ബലപ്രയോഗമില്ല; ധാരണയിലെത്തി റഷ്യയും ഉക്രൈനും

IPL 2025: കടലാസിലെ പുലികൾ അല്ല ഈ സീസണിലെ രാജാക്കന്മാർ അവർ ആയിരിക്കും, ചെന്നൈയും രാജസ്ഥാനും മുംബൈയും അല്ല; ആ ടീം കിരീടം നേടുമെന്ന് റോബിൻ ഉത്തപ്പ

"ഖേദമില്ല, ക്ഷമ ചോദിക്കില്ല...": ഏക്നാഥ് ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശത്തിൽ കുനാൽ കമ്ര

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമർശത്തിൽ ഇടപെട്ട് സുപ്രീംകോടതി, പരാമർശങ്ങൾക്ക് സ്റ്റേ; ജഡ്ജിയുടെ തികഞ്ഞ അശ്രദ്ധയെന്ന് വിമർശനം

IPL 2025: ശ്രേയസ് അയ്യരല്ല, പഞ്ചാബിന്റെ വിജയത്തിന് നിർണായകമായത് ആ താരം കാരണം: ആകാശ് ചോപ്ര

'ഈ താടി കാരണം ആര്‍ക്കാടാ പ്രശ്‌നം?' ചിരിപ്പിച്ച് തുടക്കം, ഒടുക്കം ഞെട്ടിച്ച് ഷണ്‍മുഖന്‍; 'തുടരും' ട്രെയ്‌ലര്‍

IPL 2025: ബിസിസിഐയിൽ ഉള്ളവന്മാർ ഇത്ര മണ്ടന്മാർ ആയിരുന്നോ, അവനെ എങ്ങനെ ഒഴിവാക്കാൻ തോന്നുന്നു; അഗാർക്കർക്ക് എതിരെ മൈക്കിൾ വോൺ

'കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു'; ശാരദ മുരളീധരന്റെ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് വി ഡി സതീശൻ