ശബരിമലയിൽ തത്കാലം യുവതീപ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ; യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ. കെ ബാലന്‍

ശബരിമലയിലെ യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ  തത്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ തലത്തിലെ ധാരണ. വിധിയിൽ സുപ്രീം കോടതി വ്യക്തത വരുത്തിയ ശേഷം മതി തുടർനടപടികളെന്നാണ് സർക്കാരിന്‍റെ നിലപാട്. യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയിലെ ആശയക്കുഴപ്പം തീർക്കാൻ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് തീരുമാനം.

ഒരു വശത്ത് യുവതീപ്രവേശന വിധി സ്റ്റേ ചെയ്തില്ല. മറുവശത്ത് ഹർജികളെല്ലാം വിശാല ബെഞ്ച് പരിശോധിക്കുന്നു. ഈ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പഴയ ആവേശം വിടുന്നു. മതാചാരം കോടതിയാണോ നിർണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബെഞ്ചിൻറെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തിൽ യുവതീപ്രവേശന വിധി കർശനമായി പാലിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാരിന്‍റെ പൊതുവിലയിരുത്തൽ. യുവതികളെത്തിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് നിങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ട എന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

യുവതീപ്രവേശനത്തിൽ തത്കാലം പിന്നോട്ട് പോകുകയാണെങ്കിലും സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോ എന്ന പ്രശ്നം സർക്കാരിന് മുന്നിലുണ്ട്. പക്ഷേ വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാരിൻറെ തുടർനിലപാട്.

വിശ്വാസ പ്രശ്നത്തിൽ എടുത്ത നിലപാടിനുള്ള അംഗീകരമാണ് വിധിയെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു. എന്നാൽ മുസ്ലിം സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും കോടതി പരിഗണിക്കുമെന്നത് ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച ലീഗിനെയും വെട്ടിലാക്കി. ഇന്നത്തെ വിധിയിലെ ആശയക്കുഴപ്പത്തിൽ ഊന്നി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് നീക്കം.

അതേസമയം യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാട് ബിജെപി ആവർത്തിക്കുന്നു. കേന്ദ്രമസഹമന്ത്രി വി മുരളീധരന്‍ തന്നെ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘർഷം ഒഴിവാക്കലിനാണ് സർക്കാരിൻറെ പ്രഥമ പരിഗണന. യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു