പ്രൈസ് വാട്ടർഹൗസ് കൂപ്പർസ് (പിഡബ്ല്യുസി)യുടെ കരാർ സർക്കാർ റദ്ദാക്കുന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്നതിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ ഇല്ലാതെ കൺസൾട്ടൻസി വെച്ചതും അതിനെ ന്യായീകരിക്കുകയും ചെയ്‌ത സർക്കാരാണ് ഇപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വീണ്ടും യൂ-ടേൺ എടുത്തത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് കാലം തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് PWCയുടെ കരാർ സർക്കാർ റദ്ദാക്കുന്നത്.
റിപ്പോർട്ട് സമ്മർപ്പിക്കാത്തതാണ് PWCയുടെ കൺസൾട്ടൻസി റദ്ദാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത്. 17-02-2020ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് PWCയോട് ആവശ്യപ്പെട്ടത്. അത് നടക്കാതെ വന്നപ്പോള്‍ ഏപ്രിലില്‍ തന്നെ PWCയെ ഒഴിവാക്കേണ്ടതായിരുന്നു.
ജൂൺ 28ന് ഞാൻ പത്രസമ്മേളനം നടത്തുന്നത് വരെ ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവർ PWCയെ ന്യായീകരിക്കുകയാണ് ചെയ്‌തത്. എന്നിട്ട് ആഗസ്റ്റ് 13നാണ് റിപ്പോർട്ട് നൽകിയില്ല എന്ന പേരിൽ PWCയെ ഒഴിവാക്കുന്നത്. ടെൻഡർ ഇല്ലാതെ കൺസൾട്ടൻസി വെച്ചതും അതിനെ ന്യായീകരിക്കുകയും ചെയ്‌ത സർക്കാരാണ് ഇപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വീണ്ടും യൂ-ടേൺ എടുത്തത്.
ഇതേ ആവശ്യത്തിന് കെ.പി.എം.ജിയെ വ്യവസായ വകുപ്പ് നിയോഗിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ 21ആം സ്ഥാനത്തായിരുന്ന കേരളം കെപിഎംജിയെ വച്ചതിന് ശേഷം 28-ാം സ്ഥാനത്ത് ആണ്. ഇങ്ങനെ താഴേക്ക് പോകാനാണെങ്കിൽ ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി എന്താണ്?
സ്വാർത്ഥലാഭത്തിനായി തീരുമാനങ്ങളെടുക്കുന്ന ഈ സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ട്ടപെട്ടിരിക്കുന്നു.
https://www.facebook.com/rameshchennithala/posts/3525558180835996