ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം: മന്ത്രി ആര്‍ ബിന്ദു

കേരള സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സി നിയമനം ഭരണപരമായും ആലോചിച്ച് തീരുമാനിക്കും. ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ അധികാരം കുറക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുന്നതിനുമുമ്പേ ചാന്‍സലറുടേയും യുജിസിയുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വി സി നിര്‍ണയ സമിതിക്ക് ഗവര്‍ണര്‍ രൂപം നല്‍കി. കേരള സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്ന മുറക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ചേര്‍ത്ത് വിജ്ഞാപനവും പുറപ്പെടുവിച്ചു.

കോഴിക്കോട് ഐഐഎം ഡയറക്ടറും കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വി സിയുമാണ് നിലവില്‍ സമിതിയിലെ രണ്ടംഗങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വന്നാലും സര്‍ക്കാര്‍ താത്പര്യത്തിന് മേല്‍ക്കൈ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. ലോകായുക്ത ഭേദഗതി ഉള്‍പ്പൈടയുള്ള ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം