സര്‍വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തലുകളോടെ രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി മൂന്ന് ഉന്നത ഉദ്യേഗസ്ഥര്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, അഡ്വക്കറ്റ് ജനറല്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവരാണ് ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധിയിലായത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് തെറ്റിദ്ധരിപ്പിച്ചതായാണ് ഗവര്‍ണറുടെ ആരോപണം. വൈസ് ചാന്‍സലറുടെ നിയമനം നടന്നിരിക്കുന്നത് ചട്ടപ്രകാരമല്ല എന്ന് തന്നെയാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്.
അതേ സമയം ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കേരള സര്‍വകലാശാലയോ വിസിയോ ഇത് വരെ മറുപടി നല്‍കിയിട്ടില്ല. രാഷ്ട്രപതിക്ക് നല്‍കിയ ഡി ലിറ്റ് സിന്‍ഡിക്കേറ്റ് തളളിയെന്ന് അറിയിച്ച് കേരള സര്‍വകലാശാലയിലെ വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഔദ്യോഗിക നോട്ട്പാഡ് ഉപയോഗിക്കാതെ കൈപ്പടയില്‍ എഴുതിയാണ് കത്ത് നല്‍കിയത്. കത്തിനെ പരാമര്‍ശിച്ച് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാന്‍സലറായി തുടരുമെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയതു ബാഹ്യഇടപെടല്‍ കാരണമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.