'കേരള ഗവര്‍ണര്‍ പരനാറി'; നാറി കൊണ്ടിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിൽ എത്തിയാല്‍ പരനാറിയാകുമെന്ന് എം.വി ജയരാജന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരനാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. നാറികൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകും. ഇത് തിരിച്ചറിഞ്ഞാണ് ആര്‍എസ്എസ് മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാത്തതെന്നും ജയരാജന്‍ പറഞ്ഞു.

സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് 9 വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ആരിഫ് മുഹമ്മദ് ഖാനെന്ന ആര്‍എസ്എസ്സുകാരന്‍ വിചാരധാരയെ ഭരണഘടനയായും മനുസ്മൃതിയെ സര്‍വ്വകലാശാലാ നിയമമാക്കിയും ചാന്‍സലര്‍ പദവിയിലിരുന്ന് ഭരിക്കുകയാണ്.

കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിയോഗിച്ചത്. അത് സര്‍വ്വകലാശാലകളെ തകര്‍ക്കാനല്ല, പുരോഗതിയിലേക്ക് നയിക്കാനാണ്. കേരള സര്‍വ്വകലാശാലയിലെ എക്സ്ഒഫീഷ്യോ സെനറ്റ് അംഗങ്ങളെ അടക്കം പിരിച്ചുവിട്ട് പുതിയ പതിനഞ്ച് ആര്‍എസ്എസ്സുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. എന്നിട്ടും പഠിച്ചില്ല. 9 വൈസ് ചാന്‍സലര്‍മാരെ നീക്കി അവിടെ ആര്‍എസ്എസ്സുകാരെ കുടിയിരുത്താനുള്ള കുടിലതന്ത്രവുമായി മുന്നോട്ട് പോവുകയാണ്. അത് ജനങ്ങളെ അണിനിരത്തി തടയുക തന്നെ ചെയ്യും.

ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ല. ആര്‍എസ്എസ്സുകാരുടെ കോടതിയില്‍ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാനസമ്പദ് വ്യവസ്ഥയെന്ന കാഴ്ചപ്പാടും മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതുമെല്ലാം അതിന്റെ ഭാഗമാണ്. നാക് പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ കഴിഞ്ഞു.

ചാന്‍സലറുടെ കഴിവുകൊണ്ടല്ല, സര്‍ക്കാറിന്റെയും സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെയും സിണ്ടിക്കേറ്റുകളുടെയും അക്കാദമിക് സമൂഹത്തിന്റെയും കഠിന പരിശ്രമത്തിന്റെ നേട്ടമാണത്. അതെല്ലാം തകര്‍ക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കുക എന്ന ആര്‍എസ്എസ് അജണ്ട, ജെ.എന്‍.യു. അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ സംഘപരിവാര്‍ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്.

എന്നാല്‍ കേരളത്തില്‍ ഇതുവരെ ആ നീക്കം വിജയിച്ചില്ല. ആരിഫ് മുഹമ്മദ്ഖാനെ പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത് ആര്‍എസ്എസ് മേധാവിതന്നെയാണ്. ഇക്കൂട്ടര്‍ നടത്തിയ ഗൂഢാലോചനയാണ് സെനറ്റ് അംഗങ്ങളെയും വി.സി.മാരെയും പിരിച്ചുവിടാനുള്ള നോട്ടീസുകള്‍. മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഇത് യു.പി.യല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ വരുംദിനങ്ങളില്‍ വളര്‍ന്നുവരുമെന്നും ജയരാജന്‍ പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍