ബില്ലുകള്‍ തടഞ്ഞ ഗവർണറുടെ നടപടി; കേരളത്തിന്റെയും ബംഗാളിന്റെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്ത് കേരളവും പശ്ചിമ ബംഗാളും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്.

ഗവര്‍ണറെ ചാന്‍സലറുടെ ചുമതലകളില്‍ നിന്ന് നീക്കുന്നതാണ് പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍. ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ തടഞ്ഞുവെച്ചുവെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജിയിലെ വാദം.

അതേസമയം രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവെച്ചതെന്നാണ് കേരളത്തിന്റെ ആരോപണം. നിയമസഭ പാസാക്കിയ ഒരു ബില്ലിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതുമാണ്. കാരണങ്ങളില്ലാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതകാലമായി തടഞ്ഞുവെച്ചത്. ഗവര്‍ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രീംകോടതി വിളിച്ചുവരുത്തണമെന്നും നടപടി റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ