'ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം, എല്ലാവരോടും സ്‌നേഹം'; പുകഴ്ത്തി എം.എല്‍.എ, യു.പ്രതിഭ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം വനിത എംഎല്‍എ യു. പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം.

എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു.

സര്‍വകലാശാല വിസി നിയമനത്തിലും മറ്റും സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എയുടെ ഈ പുകഴ്ത്തലെന്നതു ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Latest Stories

മണിപ്പൂർ സന്ദർശിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം; ഗുവാഹത്തിയിൽ എത്തി

എംഡിഎംഎയുമായി കൊല്ലത്ത് യുവതി പിടിയിൽ; പരിശോധനയിൽ ജനനേന്ദ്രിയത്തിലും ലഹരി വസ്തുക്കൾ

IPL 2025: എടാ ഡ്രൈവറെ പയ്യെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയത്തില്ല, സുരാജ് സ്റ്റൈലിൽ ഓടി അജിങ്ക്യ രഹാനെ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ കാണാം

കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ കരിങ്കൊടി കാണിക്കുമെന്ന് അണ്ണാമലൈ; ചെന്നൈ വിമാനത്താവളത്തില്‍ ബിജെപി പ്രതിഷേധം; പൊലീസിനെ വിന്യസിച്ച് എംകെ സ്റ്റാലിന്‍

IPL 2025: കോഹ്‌ലി ഫാൻസ്‌ എന്നെ തെറി പറയരുത്, നിങ്ങളുടെ ആർസിബി ഇത്തവണ അവസാന സ്ഥാനക്കാരാകും; വിശദീകരിച്ച് ആദം ഗിൽക്രിസ്റ്റ്

ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സേന

IPL 2025: എന്റെ മോനെ ഇതാണ് കോൺഫിഡൻസ്, വെല്ലുവിളികളുമായി സഞ്ജുവും ഋതുരാജും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എല്ലാം അമ്മയുടെ അറിവോടെ, ധനേഷിനൊപ്പം ചേർന്ന് കുട്ടികളെ മദ്യം കുടിപ്പിച്ചു, സുഹൃത്തുക്കളെയും ലക്ഷ്യം വെച്ചു; കുറുപ്പുംപടി പീഡനത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കുവൈത്തിലേക്ക് യാത്രാ അനുമതിയില്ലാതെ പോകാന്‍ നോക്കി വിമാനത്താവളത്തില്‍ ബഹളം വെച്ചത് മലയാളികള്‍ മറന്നിട്ടില്ല; വീണാജോര്‍ജ് വഞ്ചനയുടെ ആള്‍രൂപംമെന്ന് കെ സുരേന്ദ്രന്‍

നായകനായി യുവരാജ്, വമ്പൻ തിരിച്ചുവരവിന് ശിഖർ ധവാൻ; ഇത് കംബാക്ക് കാലം; ആരാധകർക്ക് ആവേശം