കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ എംകെ ജയരാജ്, സംസ്‌കൃത സര്‍വകലാശാല വിസി ഡോ എംവി നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.
അതേസമയം ഡിജിറ്റല്‍ ഓപ്പണ്‍ വിസിമാരുടെ കാര്യത്തില്‍ യുജിസി നിര്‍ദ്ദേശം തേടിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജ്ഭവനില്‍ ഹിയറിംഗിന് ഹാജരായിരുന്നു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി ഡോ പിഎം മുബാറക് പാഷ നേരത്തെ തന്നെ രാജിക്കത്ത് നല്‍കിയതിനാല്‍ ഹാജരായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിസിമാരെ ഗവര്‍ണര്‍ ഹിയറിംഗിന് വിളിച്ചത്.