മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞ് ഗവർണർമാർ; ക്ലിഫ് ഹൗസിൽ ഇന്ന് നടക്കാനിരുന്ന ഡിന്നർ പാർട്ടയിൽ നിന്ന് പിൻമാറി മൂന്ന് ഗവർണർമാർ

മുഖ്യമന്ത്രി വിളിച്ച ഡിന്നർ പാർട്ടിയിൽ പങ്കെടുക്കാനില്ലെന്ന് അറിയിച്ച് ഗവർണർമാർ. ഇന്ന് ക്ലിഫ് ഹൗസിൽ നടക്കാനിരുന്ന വിരുന്നിൽ നിന്ന് കേരള-ബംഗാൾ- ഗോവ ഗവർണർമാരാണ് പിൻമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവരെ ഡിന്നറിന് ക്ഷണിച്ചിരുന്നത്. എന്നാൽ ഒരാഴ്ച മുൻപാണ് മുഖ്യമന്ത്രിയെ ഇവർ ബുദ്ധിമുട്ട് അറിയിച്ചത്.

Read more

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ആണ് ആദ്യം മുഖ്യമന്ത്രിയോട് ‘നോ’ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ ഡിന്നർ തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് റിപ്പോർട്ട്.