സര്‍ക്കാര്‍ ചട്ടം ലംഘിച്ച് പതാക ഉയര്‍ത്തിയ സംഭവം; മോഹന്‍ ഭാഗവതിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് അഡ്വ. ജയശങ്കര്‍

സര്‍ക്കാര്‍ ചട്ടം ലംഘിച്ച് പാതക ഉയര്‍ത്തിയ സംഭവത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് അഡ്വ. ജയശങ്കര്‍. പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലാണ് ആര്‍ എസ് എസ് മേധാവി ദേശീയ പാതക സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് ഉയര്‍ത്തിയത്. സംഭവത്തില്‍ സര്‍ക്കാരിന് വിദ്യാലയത്തിനെതിരെ നടപടിയെടുക്കാം. ചട്ടലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കാം. പക്ഷേ മോഹന്‍ ഭാഗവതിനെതിരെ നടപടി സാധ്യമല്ല.

വ്യാസവിദ്യാപീഠം ആര്‍എസ്എസിനു കീഴിലുള്ള സ്ഥാപനമാണ്. അതിന്റെ തലവന്‍ മോഹന്‍ ഭാഗവതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഈ വാദം നിലനില്‍ക്കുമെന്ന് തോന്നുന്നില്ല.ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് മോഹന്‍ ഭാഗവതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

നേരെത്ത മോഹന്‍ ഭാഗവത് സ്വാതന്ത്ര ദിനത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമാണ് ലംഘിച്ചത്.സ്വാതന്ത്ര ദിനത്തില്‍ ആര്‍ക്കും പാതക ഉയര്‍ത്താം. രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് ഇതു സാധ്യമാണ്. സര്‍ക്കാരിനു വിദ്യാഭാസ സ്ഥാപനങ്ങളില്‍ ആരു പാതക ഉയര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കാം. വിദ്യാഭാസ സെക്രട്ടറി നല്‍കുന്ന ഉത്തരവ് ലംഘിച്ചാല്‍ നോട്ടീസ് നല്‍കാം. അതു മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.