Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശബരിമലയില്‍ യുവതികളെ കയറാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാല്‍; വിചാരിച്ചാല്‍ ഈസിയായിട്ട് കയറ്റാന്‍ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി

, 2:32 pm

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാര്‍ അവിടെ നില്‍ക്കുന്നതൊന്നും സര്‍ക്കാരിന് വല്യകാര്യമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു.

സുപ്രീംകോടതി വിധി നിലനില്‍ക്കുന്നിടത്തോളം കാലം യുവതികള്‍ക്ക് ശബരിമലയില്‍ വരാനുള്ള അവകാശമുണ്ട്. അത്കൊണ്ട് തന്നെ ഇനിയും യുവതികള്‍ ശബരിമലയിലേക്ക് വരില്ലെന്ന് പൂര്‍ണ്ണമായി പറയാനാവില്ല. അതേ സമയം അക്രമംകാണിക്കാന്‍ തുനിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കാത്ത വിധത്തിലുള്ള യുക്തിപരമായ തീരുമാനം ജനങ്ങളെടെക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അല്ലാതെ ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ ഈസിയായിട്ട് കയറ്റാന്‍ സാധിക്കും. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകള്‍ എന്ന വാക്ക് പ്രയോഗിച്ചതു തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണെന്നും മന്ത്രി പറഞ്ഞു.

വളരെ മെച്ചപ്പെട്ട സംവിധാനം ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കാന്‍ സാധിച്ചു. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനെത്തിയ ഒരാളില്‍ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയര്‍ന്നുവന്നില്ല. പ്രളയമുണ്ടായതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്‍ പരാതികളില്‍ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. യുദ്ധകാലടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. നിരവധി വര്‍ഷകാലം പമ്പയായിരുന്നു ബേസ് ക്യാമ്പെങ്കില്‍ ഇത്തവണ അതിവേഗമാണ് നിലയ്ക്കലില്‍ ക്യാമ്പൊരുക്കിയതെന്നും കടകംപള്ളി പറഞ്ഞു.

Advertisement