വിറപ്പിക്കും സൗണ്ട്; കൊതിപ്പിക്കും ദൃശ്യമികവ്; സര്‍ക്കാര്‍ തുറക്കുന്നു, കേരളത്തില്‍ അഞ്ച് പുതിയ തീയേറ്റര്‍ സമുച്ചയങ്ങള്‍; 17 തീയേറ്ററുകള്‍ നവീകരിക്കും

സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴില്‍ പുതിയ അഞ്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റര്‍ സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ കായംകുളം മുനിസിപ്പാലിറ്റിയില്‍ മൂന്ന് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കോട്ടയം ജില്ലയില്‍ വൈക്കം മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, തൃശൂര്‍ ജില്ലയില്‍ അളഗപ്പനഗര്‍ പഞ്ചായത്തില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ താനൂര്‍, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളില്‍ തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

കിഫ്ബി മുഖേന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന സാഹചര്യത്തിലും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മറ്റു കേന്ദ്രങ്ങളിലും തീയറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും.

കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള 17 തീയേറ്ററുകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വര്‍ഷം തോറും ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുവാന്‍ പദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. എംഎല്‍എമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രന്‍, കെ പ്രേംകുമാര്‍, പി വി ശ്രീനിജന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

തൃശൂരിലെ കൈരളി, ശ്രീ തീയേറ്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും 2024-25 വര്‍ഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് തിരുവനന്തപുരം കലാഭവന്‍ തിയേറ്റര്‍, ചേര്‍ത്തല കൈരളി, ശ്രീ തിയേറ്ററുകള്‍ എന്നിവ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങളില്‍ പ്രേക്ഷകര്‍ക്ക് വിശ്രമിക്കുന്നതിന് തയ്യാറാക്കുന്ന ലോബി ഏരിയകളില്‍ പുസ്തക പ്രദര്‍ശനം, വിപണനം എന്നിവയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ