വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഇടുമകൾ നൽകണം. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് കോടതി അറിയിച്ചു. ഹാരിസൺ മലയാളവും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഹർജിയുമായി കോടതിയിലെത്തിയത്.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. നാളെ മുതൽ സർക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Latest Stories

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻസിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഉണ്ണി മുകുന്ദന്‍ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു, 'മാര്‍ക്കോ' കാണാന്‍ കാത്തിരിക്കുന്നു: രാം ഗോപാല്‍ വര്‍മ

താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍; പക്തിക പ്രവിശ്യയില്‍ വ്യോമാക്രമണം; 46 പേര്‍ കൊല്ലപ്പെട്ടു; ഭൂമിയും പരമാധികാരവും സംരക്ഷിക്കാന്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍

'നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ച് പോവുന്നു, നേതാക്കൾക്കിടയിൽ പണസമ്പാദന പ്രവണത വർദ്ധിക്കുന്നു'; തിരുവല്ല ഏരിയാ കമ്മിറ്റിയെ വിമർശിച്ച് എംവി ഗോവിന്ദൻ

ഫണ്ട് ലഭിച്ചിട്ടും റോഡ് നിര്‍മ്മാണത്തിന് തടസമായത് റിസോര്‍ട്ടിന്റെ മതില്‍; ജെസിബി ഉപയോഗിച്ച് മതിലുപൊളിച്ച് എച്ച് സലാം എംഎല്‍എ

മാഗ്നസ് കാൾസൻ്റെ അയോഗ്യത 'ഫ്രീസ്റ്റൈൽ ചെസ് ഗോട്ട് ചലഞ്ചിൽ' ലോക ചാമ്പ്യൻ ഡി ഗുകേഷുമായുള്ള മത്സരത്തെ ബാധിക്കുമോ?

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ