പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. അതേസമയം സുരക്ഷക്കായി വീടിന് സമീപമുണ്ടായിരുന്ന പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു.

പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു.

കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു.

Latest Stories

ഷാരോണ്‍ വധക്കേസ്; കേസിലെ വിധി നാളെ

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉദ്ദേശം മോഷണമെന്ന് പോലീസ്

ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

" മെസിയെ അലട്ടുന്നത് ആ ഒരു പ്രശ്നമാണ്, അതിനെ തരണം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല"; വമ്പൻ വെളിപ്പെടുത്തലുമായി അർജന്റീനൻ താരം

നിലപാടില്‍ എങ്ങനെ മാറ്റം വന്നു; മദ്യനിര്‍മ്മാണ ശാല അനുവദിച്ചതില്‍ ദുരൂഹതയെന്ന് വിഡി സതീശന്‍

അമേരിക്കയില്‍ ഇനി പ്രഭുവാഴ്ച

68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; നിക്ഷേപകര്‍ക്ക് സുവര്‍ണാവസരങ്ങളുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി

സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍

ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്‌കാരം

" റൊണാൾഡോ എന്നോട് ചെയ്ത മോശം പ്രവർത്തി ഞാൻ ഒരിക്കലും മറക്കില്ല"; മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ