ഘടക കക്ഷികള്‍ക്കും അവരുടെ ആരോപണങ്ങള്‍ക്കും പുല്ലുവില; എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ത്ത് മുഖ്യമന്ത്രി

സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സഖ്യ കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഡിജിപി എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ സഖ്യ കക്ഷികള്‍ എഡിജിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരെത്തെ രംഗത്തെത്തിയിരുന്നു.

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായെങ്കിലും അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ തയ്യാറായില്ല. എംആര്‍ അജിത്കുമാറിനെതിരെയുള്ള അന്വേഷണം ഡിജിപിയുടെ പരിധിയില്‍ കൊണ്ടുവരാമെന്ന നിലപാട് മാത്രമാണ് മുഖ്യനില്‍ നിന്നുണ്ടായത്.

എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഇതുകൂടാതെ എന്‍സിപിയും, ജെഡിഎസും എഡിജിപി വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഘടക കക്ഷികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറും അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപിയുടെ ശ്രമം നടന്നതായി പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന ചോദ്യവും സിപിഐ ഉന്നയിച്ചിരുന്നു. അജിത്കുമാറിന്റെ സന്ദര്‍ശന ലക്ഷ്യം അറിയാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃശൂര്‍ പൂരം കലക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഐ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഘടക കക്ഷികള്‍ക്കുള്ള സംശയനിവാരണത്തിന് പോലും ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിണറായി തയ്യാറായില്ല.

Latest Stories

ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം അറിയേണ്ടെ; ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രത്യേക ലക്ഷ്യം; പിന്തുണച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി