തങ്ങളുടെ മകന് നേരെ തെറിവിളി; റാഫി പുതിയകടവിനെ ലീ​ഗിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു

മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ച വാർത്താസമ്മേളനത്തിനിടെ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലിക്കെതിരെ അസഭ്യം പറഞ്ഞ റാഫി പുതിയകടവിനെ ലീ​ഗിൽ നിന്നും സസ്പെന്റ് ചെയ്തു.

കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർക്കെതിരെ മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്.

അതേസമയം, നേതൃത്വത്തിനെതിരെ സംസാരിച്ച മുഈന്‍ അലിക്കെതിരെ നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം. താങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിരുന്നെന്നും യോഗം വിലയിരുത്തി.

മുഈൻ അലിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയിൽ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടില്ലെന്നും മുഈനലി പറഞ്ഞിരുന്നു.

Latest Stories

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ 

കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

'എനിക്ക് അവനല്ലാതെ മറ്റാരുമില്ല': കശ്മീരിലെ കുപ്‌വാരയിൽ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയ ഗുലാം റസൂൽ മഗ്രെയുടെ അമ്മ

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ക്കും വിരമിക്കലില്ല; ശ്രീമതി ടീച്ചര്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് പാര്‍ട്ടി തീരുമാനമാണെന്ന് കെകെ ശൈലജ