രക്ഷാപ്രവർത്തനത്തിൽ ഗുരുതര അനാസ്ഥ; ദുരന്തമേഖലയിൽനിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തില്ലെന്ന് ആരോപണം

വയനാട്ടിലെ ദുരന്തമേഖലയിൽനിന്നും ജനകീയ തിരച്ചിലിൽ ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തില്ലെന്ന് ആരോപണം. 4 മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലിൽ കണ്ടെത്താനായത്. എന്നാൽ ഈ മൃതദേഹങ്ങളൊന്നും എയർ ലിഫ്റ്റ് ചെയ്തില്ല. പിപിഇ കിറ്റുൾപ്പെടെ നൽകാതെ രക്ഷാപ്രവർത്തകർ മടങ്ങിയെന്നാണ് ആരോപണം.

തിരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. എന്നാൽ മൃതദേഹങ്ങൾ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ നൽകാത്തതിനാൽ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. കവറുകളും ഗ്ലൗസും മാത്രമാണ് നൽകിയത്. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്.

4 മൃതദേഹങ്ങളും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളതെന്നും ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജില്ലാഭരണകൂടം രം​ഗത്തെത്തി. സമയം വൈകിയതിനാൽ മൃതദേഹങ്ങൾ ഇന്ന് എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം സന്നദ്ധ പ്രവർത്തകർ അധികൃതരെ അറിയിച്ചത്. നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു.

Latest Stories

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി