ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കണമെന്ന് ശിപാര്‍ശ. ഗുജറാത്ത് സര്‍ക്കാരിന്റെ ഇ ഗവേണന്‍സ് സംവിധാനവും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ടി ഒരുക്കിയ ഡാഷ് ബോര്‍ഡ് സംവിധാനവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പോയി സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തന്റെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മോഡല്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കം. ഗുജറാത്തിലേത് പോലെ ഡാഷ് ബോര്‍ഡ് സംവിധാനം മുഖ്യമന്ത്രിയുടെ ഔദ്യോഗവസതിയായ ക്ലിഫ് ഹൗസില്‍ സജ്ജമാക്കാനാണ് ശിപാര്‍ശ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരള സംഘം പുറപ്പെട്ടത്. ഗുജറാത്ത് സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഡാഷ് ബോര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയിരുന്നു. കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചീഫ് സെക്രട്ടറി ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കേണ്ടതണെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.